ചെമ്പൂച്ചിറ: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി രൂപ ചെലവിൽ നിർമ്മിച്ച ചെമ്പൂച്ചിറ സ്‌കൂളിലെ ഹയർസെക്കൻഡറി ബ്ലോക്ക് തുറന്നു നൽകി. നവീകരിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചെമ്പൂച്ചിറ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, വി.എസ്. പ്രിൻസ് എന്നിവർ പങ്കെടുത്തു.
കൊടകര: ഗവ. എൻ.ബി.എച്ച്.എസിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ശിലാഫലകം ടി.ജെ. സനീഷ് കുമാർ എം.എൽ.എ അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് തുടങ്ങിയവർ പങ്കെടുത്തു
പുതുക്കാട്: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1.87 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതുക്കാട് വി.എച്ച്.എസ്.ഇി സ്‌കൂൾ കെട്ടിടം തുറന്നു നൽകി. നവീകരിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പുതുക്കാട് സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ സ്‌കൂൾ കെട്ടിടം തുറന്നു നൽകി.