കാഞ്ഞാണി: പെരിങ്ങോട്ടുകര ഏനാമാവ് ഗുരുവായൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മണലൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞാണി സെൻട്രലിൽ പ്രതിഷേധ ധർണ നടത്തി. ഏനാമാവ് ഗുരുവായൂർ റോഡിൽ ശവമഞ്ചം വച്ചും പ്രതിഷേധം നടന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പി.എ. മാധവൻ ധർണ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി അരുൺ അദ്ധ്യക്ഷനായി. കെ.ബി. ജയറാം, കെ.കെ. ബാബു. വിജി അശോകൻ, പി.ടി. ജോൺസൺ, റോബിൻ വടക്കെത്തല, പുഷ്പ വിശ്വംഭരൻ, വേണു കൊച്ചത്ത്, പീതാംബരൻ എന്നിവർ സംസാരിച്ചു.