വടക്കാഞ്ചേരി: വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷനും ജനമൈത്രി പൊലീസും സംയുക്തമായി വാഴാനി കാക്കിനിക്കാട് ട്രൈബൽ കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വടക്കാഞ്ചേരി എസ്.എച്ച്.ഒ: മുഹമ്മദ് നദീം, കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ് എന്നിവർ വിതരണം നിർവഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ, സെക്രട്ടറി പി.എൻ. ഗോകുലൻ, ട്രഷറർ പി.എസ്. അബ്ദുൾ സലാം, കോ-ഓർഡിനേറ്റർ അബ്ദുൾ ഗഫൂർ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി പ്രശാന്ത് പി. മേനോൻ എന്നിവർ പങ്കെടുത്തു.