angnvadi

തളിക്കുളം: തളിക്കുളം പഞ്ചായത്ത് 12-ാം വാർഡിൽ 121-ാം നമ്പർ തളിര് അംഗൻവാടിയിൽ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. പുതുതായി എത്തിയ കുട്ടികൾക്ക് സ്‌കൂൾ ബാഗ്, കളർ ബുക്ക്, ക്രയോൺസ് എന്നിവ വിതരണം ചെയ്തു.

121-ാം നമ്പർ അംഗൻവാടി അദ്ധ്യാപികയും 14-ാം വാർഡ് മെമ്പറുമായ സുമന ജോഷി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ലിന്റ സുഭാഷ് ചന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഭാഗ്യം, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീജ രാമചന്ദ്രൻ, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ കെ.എസ് എന്നിവർ ആശംസകൾ സംസാരിച്ചു.