കൊടുങ്ങല്ലൂർ: അഴീക്കോട് ഗവ. യു.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമത്തിന്റെ ഉത്സവമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായി. പ്രാദേശിക ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന വിതരണം നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ പ്രസീന റാഫി, പി.കെ. അസീം, അംബിക ശിവപ്രിയൻ, നജ്മൽ ഷക്കീർ, നൗഷാദ് കറുകപാടത്ത്, വിദ്യാഭ്യാസ ഉദ്യോഗസ്ഥരായ വി.വി. വിജി, പി.സി. സിംല, എൻജിനിയർ വി.കെ. ബിനു, കെ.പി. ലൈല എന്നിവർ സംസാരിച്ചു.

പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് കെട്ടിടം. എറിയാട് പഞ്ചായത്ത് ഫർണിച്ചറുകളും ലഭ്യമാക്കി. കുട്ടികളുടെ കലാപരിപാടികളും പ്രാദേശിക പ്രവർത്തകരുടെ ഗാനമേളയും ഉണ്ടായിരുന്നു.