കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എസ്. തിലകനെ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ സി.എസ്. തിലകനെ ഷാൾ അണിയിച്ച് അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സി.ബി. ജയലക്ഷ്മി ടീച്ചർ അദ്ധ്യക്ഷയായി. ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, ഇ.ജി. സുഗതൻ, എൻ.വൈ. അരുൺ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, ജാനകി ബാലൻ, ജയേഷ് പൂവ്വത്തുംകടവിൽ എന്നിവർ പ്രസംഗിച്ചു. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് അസി. സെക്രട്ടറിയായി വിരമിച്ച സി.എസ്. തിലകൻ കഴിഞ്ഞ 25 വർഷമായി പുല്ലൂറ്റ് ഗുരുശ്രീ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ നടത്തുന്ന ശ്രീനാരായണ മിഷന്റെ അസി. സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ അദ്ദേഹം പുല്ലൂറ്റ് തെക്കുംപുറം ശാഖയിൽ നിന്നുള്ള യൂണിയൻ കമ്മിറ്റിയംഗം കൂടിയാണ്.