പാറളം: പഞ്ചായത്ത് ശാസ്താംകടവ് അറുപത്തിയെട്ടാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറി ജോസഫ്, സിബി സുരേഷ്, സുബിത സുഭാഷ്, അനിത പ്രസന്നൻ, സ്മിനു മുകേഷ്, ജയിംസ് പോൾ എന്നിവർ പങ്കെടുത്തു.