news-photo
ഗുരുവായൂര്‍ പ്രസ് ഫോറം സംഘടിപ്പിച്ച സുരേഷ് വാരിയര്‍ അനുസ്മരണം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: വാർത്തകൾ ചിലർക്കുവേണ്ടി തുറക്കുന്ന വാതിലുകളാകരുതെന്ന് മന്ത്രി കെ.രാജൻ. ഗുരുവായൂർ പ്രസ് ഫോറം സംഘടിപ്പിച്ച സുരേഷ് വാരിയർ അനുസ്മരണ ഉദ്ഘാടനവും പ്രദേശിക മാദ്ധ്യമ പുരസ്‌കാരദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ശക്തമായ മതേതര നിലപാടുകളുമായി പൊതുരംഗത്തും മാദ്ധ്യമ രംഗത്തും നിലകൊണ്ട വ്യക്തിയായിരുന്നു സുരേഷ് വാരിയരെന്ന് മന്ത്രി പറഞ്ഞു. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ മുഖ്യാതിഥിയായി. മാതൃഭൂമി ബേപ്പൂർ ലേഖകൻ ഡോ.എം.പി.പത്മനാഭനും, ടി.സി.വി തൃശൂർ റിപ്പോർട്ടർ സി.പി.അഗസ്റ്റിനും മന്ത്രി പുരസ്‌കാരം നൽകി.

ലിജിത് തരകൻ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. നഗരസഭാദ്ധ്യക്ഷൻ എം.കൃഷ്ണദാസ്, മുൻ നഗരസഭാദ്ധ്യക്ഷ പ്രൊഫ.പി.കെ.ശാന്തകുമാരി, കൗൺസിലർമാരായ കെ.പി.ഉദയൻ, ശോഭ ഹരിനാരായണൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, ആർ.ജയകുമാർ, പി.എ.ലതേഷ്, പ്രസ് ഫോറം പ്രസിഡന്റ് പി.കെ.രാജേഷ് ബാബു, സെക്രട്ടറി കെ.വിജയൻ മേനോൻ എന്നിവർ സംസാരിച്ചു. പ്രസ്‌ഫോറം ഭാരവാഹികളായ ശിവജി നാരായണൻ, ജോഫി ചൊവ്വന്നൂർ, ടി.ജി.ഷൈജു, ടി.ടി.മുന്നേഷ്, സുബൈർ തിരുവത്ര എന്നിവർ നേതൃത്വം നൽകി.