അവലോകനവും ഇന്റലിജൻസ് ഷെയറിംഗ് മീറ്റിംഗും നടത്തി
കൊടുങ്ങല്ലൂർ: തൃശൂർ റൂറൽ ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ തീര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അവലോകനവും ഇന്റലിജൻസ് ഷെയറിംഗ് മീറ്റിംഗും നടത്തി. വലപ്പാട് പൊലീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ അഴീക്കോട് കോസ്റ്റൽ എസ്.എച്ച്.ഒ: സി. ബിനു കോസ്റ്റൽ സെക്യൂരിറ്റി അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്. സലീഷ് അദ്ധ്യക്ഷനായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗ്ര ഉദ്ഘാടനം ചെയ്തു. തീരദേശത്തെ സുരക്ഷ സംബന്ധിച്ച് വിവിധ ഏജൻസികൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും സെക്യുരിറ്റി ഓഡിറ്റ് നടത്തണമെന്നും അവർ പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കുമാർ, എക്‌സ്സൈസ് ഇൻസ്‌പെക്ടർ ഷാംനാദ്, വലപ്പാട് സബ് ഇൻസ്‌പെക്ടർ മനോജ് എന്നിവർ സംസാരിച്ചു.
യോഗ തീരുമാനങ്ങൾ