പറപ്പൂക്കര: എസ്.എൻ.ഡി.പി പറപ്പൂക്കര ശാഖ വാർഷിക പൊതുയോഗം മുണ്ടക്കൽ ഹാളിൽ യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി, യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എം. ബാബുരാജ്, യൂത്ത് മൂവ്‌മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി നിവിൻ ചെറാകുളം, സെക്രട്ടറി ബൈജു ചൊല്ലിക്കര എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. പുതിയ ഭാരവാഹികളായി കെ.സി. സനിൽ (പ്രസിഡന്റ്), ചന്ദ്രൻ കരവട്ട് (വൈസ് പ്രസിഡന്റ്), കെ. ജിതിൻരാജ് (സെക്രട്ടറി), എം.കെ. നാരായണൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.