ചേലക്കര: എളനാട് എസ്.എൻ നിധി ലിമിറ്റഡിന്റെ തൃക്കണായ ആലിൻചുവടിൽ ആരംഭിക്കുന്ന ഓഫീസ് ഇന്ന് രാവിലെ 11 എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും. എ.കെ.എൻ.എൻ ചെയർമാൻ കെ.യു. ഷാജി ശർമ്മ അദ്ധ്യക്ഷത വഹിക്കും. പീച്ചി യൂണിയൻ സെക്രട്ടറി പി.കെ. സന്തോഷ്, പഴയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ വിനീത് തുടങ്ങിയവർ സംസാരിക്കും.