തിരുവനന്തപുരം: 27,28 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കുവേണ്ടി മലയാളത്തിൽ പ്രബന്ധ രചനാ മത്സരം നടത്തും.ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന പ്രബന്ധങ്ങൾക്ക് യഥാക്രമം 10000, 5000,3000, എന്നിങ്ങനെ കാഷ് പ്രൈസും,ഫലകവും സാക്ഷ്യപത്രവും നൽകും.പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ, ഡിഗ്രി തലം മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 'വയോജനങ്ങളും സമൂഹവും' എന്നതാണ് വിഷയം. പ്രബന്ധം 500 വാക്കിൽ കവിയരുത്. മെയ് 20 നകം ലഭിക്കത്തക്ക വിധത്തിൽ, കൺവീനർ പബ്ലിസിറ്റി കമ്മിറ്റി, സ്റ്റേറ്റ് ബാങ്ക് പെൻഷണേഴ്സ് അസോസിയേഷൻ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ബിൽഡിംഗ്, എജീസ് ഓഫീസിന് എതിർവശം, തിരുവനന്തപുരം 695001 എന്ന വിലാസത്തിലോ, പി.ഡി.എഫ് ഫോർമാറ്റിൽ '"sbipakessay@gmail.com"' എന്ന ഇ മെയിലിലോ പ്രബന്ധങ്ങൾ അയയ്ക്കാം. പഠിക്കുന്ന സ്ഥാപനത്തിന്റെ ഐഡന്റിറ്റി കാർഡിന്റെ കോപ്പി പ്രബന്ധത്തോടൊപ്പം വേണം.28ന് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും.