
ചിറയിൻകീഴ്:കോൺഗ്രസ് അഴൂർ, പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ് അദ്ധ്യക്ഷത വഹിച്ചു.ബിജു ശ്രീധർ,വി.കെ.ശശിധരൻ,ജി.സുരേന്ദ്രൻ, അഴൂർവിജയൻ,എ.ആർ.നിസാർ,എം.ഷാബുജാൻ,എസ്.മധു,എം.കെ.ഷാജഹാൻ,ചന്ദ്ര ബാബു തുടങ്ങിയർ സംസാരിച്ചു.രാജീവ്ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാര്‍ച്ചനയും നടത്തി.