
മുടപുരം: സർവീസിൽ നിന്ന് വിരമിച്ച മാതശേരിക്കോണം യു.പി സ്കൂളിലെ ഹെഡ് മാസ്റ്റർ കെ. ബൈജു, അഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടിയിൽ നിന്ന് വിരമിച്ച വർക്കർമാരായ രമണി, ലതിക, പ്രസന്ന, ഹെൽപ്പർ ബേബി എന്നിവർക്ക് അഴൂർ ഗ്രാമപഞ്ചായത്ത് യാത്ര അയപ്പ് നൽകി. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജി. വിജയകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു, ഐ.സി.ഡി.എസ് സൂപ്പർ വൈസർ വൃന്ദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബി. മനോഹരൻ, ടി.കെ. റിജി, സജിത്, ഓമന, ഷീജ, ഷിബാ രാജ്, ലിസി ജയൻ, സിന്ധു എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ. അംബിക സ്വാഗതം പറഞ്ഞു.