
കല്ലമ്പലം: ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെയും പ്രതിഭാ സംഗമത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാർ നിർവഹിച്ചു.ജില്ലാപഞ്ചായത്ത് ചെമ്മരുതി ഡിവിഷൻ മെമ്പർ ഗീതനസീർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനതല റോൾപ്ലേ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി ദേശീയതലത്തിൽ പങ്കെടുത്ത അഞ്ചു വിദ്യാർത്ഥികൾക്കും,സംസ്ഥാന സർക്കാരിന്റെ കർഷക തിലകം അവാർഡ് നേടിയ ജെ.ഹരിപ്രിയയ്ക്കും,എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവർക്കും മൊമന്റോയും പി.ടി.എ നൽകുന്ന ഉപഹാരങ്ങളും വിതരണം ചെയ്തു.സീനിയർ അദ്ധ്യാപകരായ റീത്ത. ജി, പി.എസ്. ഗീത, ശ്രീനാരായണപുരം ഗവ.യു.പി.എസ് ഹെഡ്മിസ്ട്രസ് പി.ബീന,ജില്ലാപഞ്ചായത്ത് കോൺട്രാക്ടർ സി. ആൽഫ്രെഡ് തുടങ്ങിയവരെയും ആദരിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന,വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ലിജ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. വിജയകുമാരൻ നമ്പൂതിരി, പ്രിൻസിപ്പൽ കെ.കെ. സജീവ്, പി.ടി.എ പ്രസിഡന്റ് കെ. ഷാജികുമാർ, ഹെഡ്മാസ്റ്റർ എൻ. സന്തോഷ്, എസ്.എം.സി ചെയർമാൻ ജി. വിജയകൃഷ്ണൻ, വിദ്യാലയ വികസന സമിതി ചെയർമാൻ എൻ. അജി, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ. മധു, സ്റ്റാഫ് സെക്രട്ടറി ജി.വി. ജോസ്, എസ്.ആർ.ജി കൺവീനർ അർച്ചന ഉണ്ണി എന്നിവർ പങ്കെടുത്തു.