qq

ക​ണ്ണൂ​ർ​:​ ​ചാ​ലാ​ട്ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​റി​സോ​ർ​ട്ട് ​ഉ​ട​മ​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​മ​ർ​ദ്ദി​ച്ചു​ ​അ​വ​ശ​നാ​ക്കി​ ​വ​ഴി​യി​ലു​പേ​ക്ഷി​ച്ച​ ​കേ​സി​ൽ​ ​ര​ണ്ടു​പേ​രെ​ ​ക​ണ്ണൂ​ർ​ ​ടൗ​ൺ​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ശ്രീ​ജി​ത്ത് ​കോ​ടേ​രി​ ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​അ​ഴീ​ക്കോ​ട് ​ആ​റാം​കോ​ട്ടം​ ​നാ​ലു​മു​ക്കി​ൽ​ ​ക​ക്കി​രി​യ​ൻ​ ​ഹൗ​സി​ൽ​ ​പി.​വി​ ​ര​ഞ്ചി​ത്ത്കു​മാ​ർ​ ​(57​),​ ​മേ​ലെ​ചൊ​വ്വ​യി​ലെ​ ​നെ​ല്ലി​യോ​ട്ട് ​വീ​ട്ടി​ൽ​ ​റി​നോ​യ് ​അ​നി​ൽ​ ​(29​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഇ​വ​ർ​ ​റി​സോ​ർ​ട്ട് ​ഉ​ട​മ​യാ​യ​ ​ചാ​ലാ​ട്ടെ​ ​ശ്രീ​ന​ന്ദ​ന​ത്തി​ൽ​ ​ശ്രീ​ര​ഞ്ച​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​പ​യോ​ഗി​ച്ച​ ​കാ​റും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ​വ്യാ​ഴാ​ഴ്ച്ച​ ​ഉ​ച്ച​യ്ക്കാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​റി​സോ​ർ​ട്ട് ​ഉ​ട​മ​യു​ടെ​ ​മ​രു​മ​ക​ളു​ടെ​ ​ഭ​ർ​ത്താ​വാ​യ​ ​ര​ഞ്ചി​ത്ത് ​കു​മാ​ർ​ ​വി​വാ​ഹ​മോ​ച​ന​ ​കേ​സ് ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ശ്രീ​ര​ഞ്ജ​ൻ​ ​ഇ​ട​പെ​ട്ട​താ​ണ് ​വൈ​രാ​ഗ്യ​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.