vld-1

വെള്ളറട: കുന്നത്തുകാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാജോർജ് ഓൺലൈനായി നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി,ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ടി.വിനോദ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ, നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എൻജിനിയർ സി.ജെ. അനില, ഡോ.ആശ വിജയൻ, ഡോ.വിജയദാസ്,വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. 2.78 കോടിരൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മിക്കുന്നത്. തുകയിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമനം സംസ്ഥാന വിഹിതവുമാണ്.