
കല്ലമ്പലം: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിവസമായ തിങ്കളാഴ്ച നടന്ന കഥകളി ശ്രദ്ധേയമായി. രാത്രി 7ന് ആരംഭിച്ച കഥകളി ആട്ടം പുലർച്ചെയാണ് സമാപിച്ചത്. രാജ്യഭ്രഷ്ടനായ നളന്റെ ആത്മസംഘർഷങ്ങൾ ആവിഷ്കരിക്കുന്ന നളചരിതം മൂന്നാം ദിവസം കരിവട്ടം, കേകിയാട്ടം, ശബ്ദവർണ്ണന, പടപ്പുറപ്പാട്, യുദ്ധവട്ടം എന്നിങ്ങനെ കഥകളിയെ ആയാസകരമായ ചിട്ടവട്ടങ്ങൾ കൊണ്ട് ദൃശ്യസമൃദ്ധമായ നരകാസുരവധം, അചഞ്ചല ഭക്തിയുടെ അനുഗ്രഹം പേറുന്ന പ്രഹ്ലാദ ചരിതം എന്നിവയാണ് അവതരിപ്പിച്ചത്.
കഴിഞ്ഞകുറെ വർഷങ്ങളായി അഞ്ചാം ഉത്സവദിവസത്തെ കഥകളി ഏറ്റെടുത്തു നടത്തുന്നത് ഡോ. ആർ.രാജേന്ദ്രൻ നായരാണ് (ബാബു). മേയ് 7നാണ് ഉത്സവം സമാപിക്കുന്നത്.