
നെടുമങ്ങാട്: പനവൂർ പഞ്ചായത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ട 34 കുടുംബശ്രീകൾക്ക് വായ്പ വിതരണം ചെയ്തു. കേരള പിന്നാക്ക വികസന കോർപ്പറേഷനും പനവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും വഴി തിരഞ്ഞെടുത്ത കുടുംബശ്രീകൾക്കാണ് സഹായം. മന്ത്രി കെ.രാധാകൃഷ്ണൻ വായ്പാ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി. എസ്, ജില്ലാ പഞ്ചായത്ത് അംഗം സുനിത. എസ്, പിന്നോക്ക വികസന കോർപ്പറേഷൻ ജില്ലാ മാനേജർ സുരേഷ് കുമാർ, മെമ്പർ സെക്രട്ടറി ജസ്‌നഷാ, സി.ഡി.എസ് ചെയർപേഴ്‌സൺ വിദ്യ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.