നെയ്യാറ്റിൻകര: വെൺപകൽ കണ്ണങ്കര യക്ഷിയമ്മൻ ദേവീക്ഷേത്രത്തിലെ പാട്ട് മഹോത്സവം 4,5,6 തീയതികളിൽ നടക്കും. 4ന് രാവിലെ 8ന് മൃത്യഞ്ജയ ഹോമം, വൈകിട്ട് 6.30ന് മഹാനിവേദ്യം, വൈകിട്ട് 7ന് ഭഗവതി സേവ, കുങ്കുമാഭിഷേകം തുടർന്ന് അലങ്കാരദീപാരാധന. 5ന് രാവിലെ 8ന് മഹാസുദർശന ഹോമം. വൈകിട്ട് 6ന് നെയ്യാണ്ടിമേളം. 7ന് പുഷ്പാഭിഷേകം, 9ന് മന്ത്രമൂർത്തിക്ക് പടുക്ക. 9.30ന് യക്ഷിയമ്മൻ പാട്ട് ആരംഭം. വെളുപ്പിന് 3ന് പാതിരാപൂപ്പട. സമാപന ദിവസമായ 6ന് രാവിലെ 8.30ന് സമൂഹപൊങ്കാല. 9.30ന് പൂപ്പട, തമ്പുരാൻപാട്ട്, തമ്പുരാന് പടുക്ക. 2.30ന് വലിയപൂപ്പടയോടെ ഉത്സവം സമാപിക്കും. മറുകൊട 13ന്.