
മലയിൻകീഴ്: ബി.ജെ.പി വിളപ്പിൽ, പേയാട് ഏരിയാ കമ്മറ്റികൾ സംയുക്തമായി വിളപ്പിൽശാലയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി വിളപ്പിൽ ഏരിയാ പ്രസിഡന്റ് വിളപ്പിൽ ദീപക് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ്, സംസ്ഥാന സമിതി അംഗം കാട്ടാക്കട സന്തോഷ്, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ്, സി.എസ്. അനിൽ, കാട്ടാക്കട ഹരി, വിളപ്പിൽ ശ്രീകുമാർ, ചെറുകോട് അനിൽ, ജലജാംബിക, രാജേഷ്, അജിതകുമാരി, ചൊവ്വള്ളൂർ മണികണ്ഠൻ, വള്ളിമംഗലം ചന്ദ്രൻ, തൂങ്ങാംപാറ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.