
വക്കം: സമ്പൂർണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി കീഴാറ്റിങ്ങൽ മാരൂർതോട് വൃത്തിയാക്കൽ ആരംഭിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്ന തോട് നൂറോളം തൊഴിലുറപ്പ് തൊഴിലാളികളാണ് നവീകരണം നടത്തുന്നത്. നവീകരണോദ്ഘാടനം കടയ്‌ക്കാവുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല ഉദ്ഘാടനം ചെയ്‌തു. വാർഡ് അംഗം യമുന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രകാശ്, ആരോഗ്യ ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാരാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. തോട് നവീകരണത്തിന്റെ മുന്നോടിയായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വകുപ്പ് തല ഉദ്ദ്യോഗസ്ഥരും തൊഴിലുറപ്പ് തൊഴിലാളികളം ചേർന്ന് ജല നടത്തവും സംഘടിപ്പിച്ചു.