തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജഗതി യൂണിറ്റിന്റെ വ്യാപാരഭവൻ ഉദ്ഘാടനവും പൊതുയോഗവും സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പെരിങ്ങമല രാമചന്ദ്രൻ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ കുട്ടികൾക്കുള്ള അവാർഡ് വിതരണവും വാർഡ് കൗൺസിലർ ഷീജമധു കാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണവും നടത്തി. പുതിയ ഭാരവാഹികളായി പി. ചന്ദ്രൻ ( പ്രസിഡന്റ്), എ. വിജയൻ ( സെക്രട്ടറി), എസ്. മുരുകേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.