തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ് ഒക്ടോബർ മാസത്തിൽ പ്രസിദ്ധീകരിക്കുന്ന വനം വന്യജീവി പരിസ്ഥിതി വിജ്ഞാനകോശത്തിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ഉദ്ഘാടനം പ്രൊഫ.എൻ. കൃഷ്‌ണപിള്ള ഫൗണ്ടേഷനിൽ 4ന് വൈകിട്ട് 4ന് നടക്കും. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ, പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി. ദിവാകരൻ, ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തർ, എഴുത്തുകാരായ ആർ. വിനോദ്കുമാർ, ഡോ.ടി.ആർ. ജയകുമാരി എന്നിവർ പങ്കെടുക്കും. ആറായിരം രൂപ മുഖവിലയുള്ള വിജ്ഞാനകോശം പ്രീ പബ്ലിക്കേഷൻ പദ്ധതിയിൽ 4,000 രൂപയ്‌ക്ക് ബുക്ക് ചെയ്യാം. സ്‌കൂളുകൾക്കും ലൈബ്രറികൾക്കും 3,500 രൂപയ്ക്ക് നൽകും. നാലു തവണകളായി 4,500 രൂപയ്ക്കും ബുക്ക് ചെയ്യാം. ഫോൺ: 9446362105