
വെള്ളറട: മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ തൊഴിലാളി ദിനം ആഘോഷിച്ചു. സി.ഐ.ടി.യു ആര്യങ്കോട് മേഖലാ കമ്മിറ്റി കീഴാറൂരിൽ നടത്തിയ മേയ് ദിന റാലിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗവും വെള്ളറട ഏരിയാ സെക്രട്ടറിയുമായ ഡി.കെ. ശശി നിർവഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ബി. കൃഷ്ണപിള്ള, എ.എസ്. ജീവൽ കുമാർ, തുടലി സദാശിവൻ, കെ.കെ. സജയൻ തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു ഒറ്റശേഖരമംഗലം മേഖലാക്കമ്മിറ്റി നടത്തിയ മേയ് ദിനറാലി ഐ. സൈനുലാബ്ദീൻ ഉദ്ഘാടനം ചെയ്തു ചന്ദ്രബാബു, ടി.എൽ. ഷാജികുമാർ, ബിസ്മീർ തുടങ്ങിയവർ സംസാരിച്ചു. കുന്നത്തുകാലിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി.എസ്. ഉദയൻ ഉദ്ഘാടനം ചെയ്തു. ടി. വിനോദ്, കെ. രാഘവൻപിള്ള, ജി. കുമാർ,ലാലു തുടങ്ങിയവർ സംസാരിച്ചു.
ആനാവൂർ മേഖലയിൽ സി.പി.എം ഏരിയാ സെക്രട്ടറി ഡി.കെ. ശശി ഉദ്ഘാടനം ചെയ്തു. എസ്.എസ്. റോജി, ഡി. വേലായുധൻ നായർ, എച്ച്.എസ്. അരുൺ, ആർ. പരമേശ്വരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. വെള്ളറടയിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എസ്. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പി.കെ. ബേബി തൊഴിലാളി ദിന സന്ദേശം നൽകി.