
പാലോട്: കഴിഞ്ഞദിവസം നിര്യാതനായ കോൺഗ്രസ്സ് നേതാവ് എസ്.ചന്ദ്രശേഖരപിള്ളയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഒരു ഫോൺ കാളിൽ എന്തു സഹായത്തിനും ഓടിയെത്തിയിരുന്ന അപൂർവ്വ വ്യക്തിത്വം ആയിരുന്നു എല്ലാവർക്കും പ്രിയപ്പെട്ട ചന്ദ്രണ്ണൻ. കെ.എസ്.ആർ.ടി.സിയിൽ നിന്ന് കണ്ടക്ടർ ആയി വിരമിച്ച ശേഷം പൂർണ്ണമായും സാമൂഹ്യ പ്രവർത്തനത്തിലേക്ക് മാറുകയായിരുന്നു. കേരളകൗമുദിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
കെ.എസ്.യു താലൂക്ക് പ്രസിഡന്റ്, മുൻ നന്ദിയോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്, ഡി.സി.സി മെമ്പർ, സമ്മോഹനം സൗഹൃദ കൂട്ടായ്മ എക്സി. അംഗം, പാലോട് ക്ഷീരസംഘം പ്രസിഡന്റ്, പാപ്പനംകോട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്, പച്ച ശാസ്താ ക്ഷേത്രം ആഡിറ്റ് കമ്മിറ്റി അംഗം, നന്ദിയോട് കൃഷിഭവൻ കാർഷിക സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കരകുളം കൃഷ്ണപിള്ള, ഇ.ഷംസുദ്ദീൻ, ശൈലജാ രാജീവൻ, പി.എസ്.ബാജി ലാൽ, നസീറ നസിമുദ്ദീൻ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.തുടർന്ന് പാപ്പനംകോട് നടന്ന അനുശോചന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. വൈകുന്നേരം കോൺഗ്രസ്സ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട്ട് സർവ്വകക്ഷിയോഗം മണ്ഡലം പ്രസിഡന്റ് രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ, ജി.എസ് ഷാബി.എ.കെ ഹരിലാൽ, പുലിയൂർ രാജൻ, ബോബൻ , കെ.പി ചന്ദ്രൻ ,ബി.എസ്. രമേശൻ, ആലുംങ്കുഴി ചന്ദ്ര മോഹനൻ , പി.എസ്. പ്രഭു, അനിൽകുമാർ, ബി. സുശീലൻ, കാനാവിൽ ഷിബു, പത്മാലയം മിനിലാൽ, വിനു എസ് ലാൽ , സിനോജ് , സാജിത, സുനിൽകുമാർ. വസുന്ധരൻ പിള്ള, എൻ. മോഹനൻ, ഡി.എസ്. വിജയൻ, ഫസലുദീൻ തുടങ്ങിയവർ പങ്കെടുത്തു.