general

ബാലരാമപുരം: യുവവേദി ചാരിറ്റബിൾ സൊസൈറ്റി ബാലരാമപുരത്ത് സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണവും നിർദ്ദനർക്കുള്ള ധനസഹായ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. ബാലരാമപുരം റാഫി അദ്ധ്യക്ഷത വഹിച്ചു. ആൻലറ്റ് ജാസ്‌മിൻ,​ എ.എം. സുധീർ,​ വിഴിഞ്ഞം നൂറുദ്ദീൻ,​ എം.എസ്. ഷിബുകുമാർ,​ ഷാജിലാൽ,​ എം.എച്ച്. സാദിഖ് അലി,​ അക്ബർ ബാദുഷ,​ എസ്. അയൂബ്ഖാൻ,​ എം. ജലാലുദ്ദീൻ,​ എം.കെ. ഷാജഹാൻ,​ രാഹുൽ.വി. രാജ്,​ വിജയ് സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.