
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര താലൂക്ക് സോഷ്യലിസ്റ്റ് പ്രവർത്തകസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മലയിൻകീഴ് ശശികുമാർ ഉദ്ഘാടനം ചെയ്തു.ധനുവച്ചപുരം സുകുമാരൻ അധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര,കോവളം, കാട്ടാക്കട,പാറശാല നിയോജക മണ്ഡലം കമ്മിറ്റികൾ കൂടുവാൻ തീരുമാനിച്ചു.അഡ്വ.ആർ.ടി പ്രദീപ്,കോവളം സജി , സി.വി.ജയകുമാർ,കൈരളി ശശിധരൻ , ഡി.ലോറൻസ്,കാരോട് പത്മകുമാർ,കൊറ്റാമം ശോഭന ദാസ്, ഇരുമ്പിൽശ്രീകുമാർ,വെള്ളറട ആൽബിൻ,അരങ്ങിൽ ഗോപകുമാർ എന്നിവർ സംസാരിച്ചു.