
കണിയാപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കേരള സഹൃദയവേദിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി നടത്തിയ റിലീഫ് പ്രവർത്തനങ്ങളുടെ സമാപനയോഗം യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. കണിയാപുരം ആലുംമൂട് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടന്ന പരിപാടിയിൽ റിലീഫ് കമ്മിറ്റി ചെയർമാൻ ചാന്നാങ്കര എം.പി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം, എസ്.എ. വാഹിദ്, കുന്നുംപുറം അഷ്‌റഫ്, കെ.എച്ച്.എം അഷ്‌റഫ്, എ.പി മിസ്‌വർ, തൊടിയിൽ ഹസൻ, ആലുവിള വാഹിദ്, ചെറ്റക്കട സലാം, നസറുള്ള, സജീബ് പുതുക്കുറിച്ചി, മുരുക്കുംപുഴ ഫാറൂഖ് എന്നിവർ പങ്കെടുത്തു.