p

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി വിവാദ ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച സർക്കാരിന്റെ തുടർ നടപടി ഇന്നറിയാം.

. വിവാദ ഉത്തരസൂചികയിലെ പ്രശ്നമായ എട്ട് ചോദ്യങ്ങളാകും സമിതി പ്രധാനമായും പരിശോധിക്കുക. സ്കീം ഫൈനലൈസേഷൻ സമയത്ത് അദ്ധ്യാപകർ നൽകിയ ഉത്തര സൂചികയിൽ പ്രഥമദൃഷ്ട്യാ മാർക്ക് ദാനം കണ്ടെത്തിയതിനാൽ ആ സൂചിക പരിഗണിക്കാനിടയില്ല. പുതിയ ഉത്തര സൂചിക നൽകുകയാണ് മറ്റൊരു പോംവഴി. എന്നാലത് മൂല്യനിർണയത്തെയും ഫല പ്രഖ്യാപനത്തെയും ബാധിച്ചേക്കും.

. . വിദ്യാഭ്യാസ വകുപ്പ് നൽകിയ ഉത്തര സൂചികയിൽ തെറ്റു കണ്ട് മൂന്നു ദിവസം കെമിസ്ട്രി അദ്ധ്യാപകർ മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ചിരുന്നു. ആദ്യം വിദ്യാഭ്യാസ വകുപ്പ് ഉത്തരസൂചിക മാറ്റില്ലെന്ന നിലപാടെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തയാറാവുകയായിരുന്നു.