കല്ലമ്പലം: കിണർ വൃത്തിയാക്കുന്നതിനിടയിൽ കിണറ്റിൽ അകപ്പെട്ടയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. നവായിക്കുളം ആശാരികോണം കുന്നുംപുറത്തുവീട്ടിൽ ശിവരാമ (53)നാണ് കിണറ്റിൽ വീണത്. കല്ലമ്പലം മാവിൻമൂട്‌ വിശ്വപ്രതിഭയിൽ ശശികലയുടെ വീട്ടിലെ കിണർ വൃത്തിയാക്കിയതിനുശേഷം മുകളിലേക്ക് കയറവേ കാൽ തെറ്റി വീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെതുടർന്ന് കല്ലമ്പലം അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. വീഴ്ചയിൽ പരിക്കേറ്റ ശിവരാമനെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ അഖിൽ. എസ്.ബി.യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അരവിന്ദൻ. എം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സുനിൽകുമാർ, സുലൈമാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരവിന്ദ്,. ആർ, അനീഷ്.എസ്.കെ ഹോംഗാർഡ് മാരായ ബിജു. ടി.പി, ജയചന്ദ്രൻ. ജി. എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.