s

തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്ത്താർ വിരുന്ന് മുൻ മന്ത്രി എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻ എം.പി. എൻ. പീതാംബരക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. പോങ്ങുംമൂട് ചേന്തി യാക്കോബായ സുറിയാനി ചർച്ച് വികാരി ഫാ. സ്റ്റീഫൻ, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് രമേശൻ, ചെമ്പഴന്തി ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ കുമാർ, കൗൺസിലർ ജോൺസൺ ജോസഫ്, സി.പി.എം നേതാവ് അനിൽകുമാർ, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്, ഗായകൻ പന്തളം ബാലൻ, ഫ്രാറ്റ് മേഖല പ്രസിഡന്റ് കരിയം ശ്രീകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് ബാലു, പനങ്ങാട്ടുകോണം വിജയൻ, കുച്ചപ്പുറം തങ്കപ്പൻ, ഇടവക്കോട് ജഗന്നാഥൻ, തലനാട് ചന്ദ്രശേഖരൻ നായർ, കെ. സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ചേന്തി അനിൽ, രക്ഷാധികാരി ജേക്കബ് കെ. ഏബ്രഹാം, സെക്രട്ടറി കെ. സുരേന്ദ്രൻ നായർ, വൈസ് പ്രസിഡന്റുമാരായ ടി. ശശിധരൻ കോൺട്രാക്ടർ, പി. ഭുവനചന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്. ഉത്തമൻ, ടി. അശോക് കുമാർ, ലാൽജൂ, തങ്കമണി അമ്മ, ട്രഷറർ സി. യശോധരൻ, പി.കെ. രവികുമാർ, എൻ. ജയകുമാർ, പി. ശശിബാലൻ, സന്തോഷ് ചേന്തി, അനിത ലാൽജൂ, ദീപ തുടങ്ങിയ ഭാരവാഹികൾ നേതൃത്വം നൽകി.