വിതുര:പുരോഗമന കലാസാഹിത്യ സംഘം വിതുര മേഖലാസമ്മേളനം സംസ്ഥാനവൈസ് പ്രസിഡന്റ് വി.എൻ. മുരളി ഉദ്ഘാടനം ചെയ്തു.വിതുര മേഖലാപ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ കെ.ശിവനാഥ്,സംഘം മാസിക ജനറൽ എഡിറ്റർ കെ.വിദ്യാധരൻ,വിതുര മേഖലാസെക്രട്ടറി ഡോ.കെ.ഷിബു,ചായംധർമ്മരാജൻ,അസീംതാന്നിമൂട്,രാജീവ്അയ്യർ, രമ്യാരവിബാലൻ,ജോസ് മേമലയിൽ,പി.പി.സജുകുമാർ എന്നിവർ പങ്കെടുത്തു.പുരസ്കാരങ്ങൾ നേടിയ കവിത ആർ.നായർ,അസീം താന്നിമൂട്,​ബാദുഷ വിതുര എന്നിവരെ അനുമോദിച്ചു.പുതിയ ഭാരവാഹികളായി വി.പി.സജികുമാർ (സെക്രട്ടറി),​ഡോ.കെ.ഷിബു (പ്രസിഡന്റ്),കെ.കൃഷ്ണകുമാർ,ഷീനാസോമൻ (വൈസ് പ്രസിഡന്റുമാർ),എം.മധു,രമ്യാരവിബാലൻ (ജോയിന്റ് സെക്രട്ടറിമാർ),ടി. രാജഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു മേഖലാതല വനിതാസാഹിതി ഭാരവാഹികളായി രമ്യാരവിബാലൻ (സെക്രട്ടറി),​ ഷീനാസോമൻ (പ്രസിഡന്റ്),​സുനിതകുമാരി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.