
കല്ലറ:തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പാങ്ങോട് പാലിയം ഇന്ത്യ ഭരതന്നൂർ ലൈഫ് കെയർ പെയിൻ ആൻഡ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ വെരിക്കോസ് വെയിൻ രോഗനിർണയവും പഠന ബോധവത്കരണ ക്ലാസും പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഭരതന്നൂർ എൽ.സി സെക്രട്ടറി ആർ.കെ.ജയകുമാർ,സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.പ്രഭാസൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.സതി തിലകൻ,പാലിയം ഇന്ത്യ റിസർച്ച് വിഭാഗം മേധാവി ഡോ.രാകേഷ്.എൻ. പിള്ള,ഡോ.എസ്.സൗമ്യ,ഡോ.ജെ.എസ് അജിത്പ്രസാദ്,ഡോ.ജി.ഉണ്ണികൃഷ്ണൻ, ഡോ.ചഞ്ചൽ നാരായണൻ, ഡോ.ഐ.പി യാദവ്,പാലിയ ഇന്ത്യ സോഷ്യൽ എൻഗേജ്മെൻറ് വിഭാഗം മേധാവി ബാബു എബ്രഹാം ലൈഫ് കെയർ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ.രാജേന്ദ്രക്കുറുപ്പ്, സെക്രട്ടറി അശുപക് ഭരതന്നൂർ എന്നിവർ പങ്കെടുത്തു.