വർക്കല:ചാവർകോട് മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒന്നാമത് പുനപ്രതിഷ്ഠാ വാർഷികം 6ന് തുടങ്ങും. ദിവസവും രാവിലെ ഗണപതിഹോമം, ഭാഗവതപാരായണം, പഞ്ചാമൃതാഭിഷേകം, പനിനീരഭിഷേകം, ഭസ്മാഭിഷേകം, കുങ്കുമാഭിഷേകം, പഞ്ചഗവ്യം, നവകലശാഭിഷേകം, പൂജ തുടങ്ങിയവ ഉണ്ടായിരിക്കും. 6ന് രാവിലെ 11ന് ഹിഡുംബപൂജ, രാത്രി 7ന് കരോത്തെ ഗാനമേള, 8ന് ശിവരഞ്ജിനി ഡാൻസ് ആന്റ് മ്യൂസിക് അക്കാഡമിയുടെ നാട്യവിസ്മയം, 7ന് രാവിലെ 10ന് സമൂഹ പൊങ്കാല, രാത്രി 8ന് തിരുവനന്തപുരം സൗപർണ്ണികയുടെ നാടകം. 8ന് രാവിലെ 6ന് ശൂലംകുത്ത് പുറപ്പാടും കാവടി ഘോഷയാത്രയുമുൾപെടെ പകൽപൂരം, 8.30ന് നാഗരൂട്ട്, 9ന് കാവടിഘോഷയാത്രകൾക്ക് അനുമോദനം അഡ്വ.വി.ജോയി എം.എൽ.എ ഉപഹാര സമർപ്പണം നടത്തും. ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകുന്നേരം 4ന് ചാവർകോട് പൂരം. ക്ഷേത്രസന്നിധിയിൽ നിന്നും ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വേങ്കോട് ശ്രീക‌ഷ്ണസ്വാമി ക്ഷേത്രത്തിലും 5.30ന് ചാവർകോട് ജംഗ്ഷനിലും 7ന് ക്ഷേത്രത്തിലും എത്തിച്ചേരും. കലാഭാരതി കുടവട്ടൂർ രാജീവും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളവും അനുബന്ധകലാരൂപങ്ങളും ഉണ്ടായിരിക്കും. 8.30ന് അഗ്നിക്കാവടി, 11.30ന് കലശശുദ്ധി.