atlraly

ആറ്റിങ്ങൽ: മേയ് ദിനത്തിൽ സി.ഐ.ടി.യു നേതൃത്വത്തിൽ ആറ്റിങ്ങലിൽ തൊഴിലാളികളുടെ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.കെ.എസ്. ആർ . സി ജംഗ്ഷനിൽ നിന്നാരംഭിച്ച മേയ് ദിനറാലി കച്ചേരി നടയിൽ സമാപിച്ചു.തുടർന്നുള്ള പൊതുയോഗം സി.ഐ.റ്റി.യു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. എം. മുരളി അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം അഡ്വ.ആറ്റിങ്ങൽ ജി.സുഗുണൻ,ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ജില്ലാ കമ്മറ്റിയംഗം സി.പയസ്,ഏരിയ കമ്മറ്റിയംഗങ്ങളായ ജി.വേണുഗോപാലൻ നായർ ,പി .മണികണ്ഠൻ,എസ്.ചന്ദ്രൻ, ജി.വ്യാസൻ,സി.ദേവരാജൻ ,ആർ.രാജു തുടങ്ങിയവർ സംസാരിച്ചു.എ.ചന്ദ്രബാബു,ബി രാജീവ്, ആർ.പി.അജി, അനിൽ ആറ്റിങ്ങൽ,എൻ.ബിനു,എസ്.രാജശേഖരൻ, എസ്.ജോയി,എൻ.ലോറൻസ്,ആർ.അനിത,സി.ചന്ദ്രബോസ്,എസ്.ജി.ദിലീപ് കുമാർ, ആർ.എസ്.അരുൺ,എസ്.സുധീർ,സന്തോഷ് കുമാർ,വി.ശശി,സിന്ധു പ്രകാശ്,ബി.സതീശൻ,അനസൂയ,രവീന്ദ്രൻ നായർ,ബി.എൻ.സൈജു രാജ്,വി.ലൈജു,ലിജാബോസ്,പി.വി.സുനിൽ,ശ്രീലത പ്രദീപ്,എം.വി.ദിനേശ്, ആർ.കെ.ബാബു, ഹരീഷ് ദാസ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. രാവിലെ 200 കേന്ദ്രങ്ങളിൽ പതാക ഉയർത്തി.