മുടപുരം:സി.പി.ഐ കിഴുവിലം ലോക്കൽ സമ്മേളനം 7 ,8 തീയതികളിൽ പുരവൂരിൽ നടക്കും.7ന് വൈകിട്ട് എസ്.അപ്പുകുട്ടൻ നഗറിൽ ( ഇരട്ടകലുങ് കണിയാപുരം രാമചന്ദ്രൻ സ്മാരകം ) ചേരുന്ന കുടുംബ സംഗമം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാട് ഉദ്‌ഘാടനം ചെയ്യും.പൂർവകാല നേതൃ സംഗമവും സ്നേഹാദരവ് സമ്മേളനവും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് .ബി.ഇടമന ഉദ്‌ഘാടനം ചെയ്യും. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷ അദ്ധ്യക്ഷത വഹിക്കും.8 ന് രാവിലെ ഈ.നൗഷാദ് നഗറിൽ (റിവർവ്യൂ ഓഡിറ്റോറിയം ,പുരവൂർ ) നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എസ്.അരുൺകുമാർ ഉദ്‌ഘാടനം ചെയ്യും.