പാലോട്:കൊല്ലരുകോണം ശ്രീമേലാംങ്കോട് ദേവീ ക്ഷേത്രത്തിലെ പൂയം തിരുനാൾ മഹോത്സവവും പ്രതിഷ്ഠാ വാർഷികവും 6,7,8 തീയതികളിൽ നടക്കുമെന്ന് ചെയർമാൻ പി.ശ്രീജിത്ത്, കൺവീനർ പി.എൻ.അരുൺകുമാറും ട്രഷറർ വിനോദ്.സി.എസും അറിയിച്ചു. 6ന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7ന് മഹാമൃത്യുഞ്ജയഹോമം,8ന് സമൂഹ ലക്ഷാർച്ചന,8.30ന് പ്രഭാത ഭക്ഷണം,11ന് കുങ്കുമ കലശപൂജ,12.30ന് സമൂഹ സദ്യ,വൈകിട്ട് 6.30ന് ദീപാരാധന, 8.30ന് നൃത്തനൃത്ത്യങ്ങൾ.7ന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7ന് മഹാമൃത്യുഞ്ജയഹോമം,8ന് സമൂഹ ലക്ഷാർച്ചന,8.30 ന് പ്രഭാത ഭക്ഷണം,11ന് കുങ്കുമ കലശപൂജ,12.30 ന് സമൂഹ സദ്യ,വൈകിട്ട് 4.30 ന് പറയെടുപ്പ്.8ന് രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7 ന് മഹാമൃത്യുഞ്ജയഹോമം,8 ന് സമൂഹ ലക്ഷാർച്ചന,8.30 ന് പ്രഭാത ഭക്ഷണം,9 ന് സമൂഹ പൊങ്കാല,11 ന് പൊങ്കാല നിവേദ്യം,12 ന് നാഗരൂട്ട്,12.30 ന് സമൂഹ സദ്യ.4.30 ന് ഉരുൾ,6ന് ഘോഷയാത്ര,7ന് പുഷ്പാഭിഷേകം,8ന് താലപ്പൊലി,തേരിവിളക്ക്,10.30ന് തേരേറ്റ് നാടൻപാട്ടും ദൃശ്യാവിഷ്കാരവും തുടർന്ന് പൂത്തിരിമേളം.