jtuc

തിരുവനന്തപുരം: ജനതാ ട്രേഡ് യൂണിയൻ സെന്റർ (ജെ.ടി.യു.സി) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേയ്ദിന റാലി ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ.നീലാഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. വേളി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വി.സുധാകരൻ, കൊല്ലംകോട് രവീന്ദ്രൻ നായർ, അഡ്വ.ടൈറ്റസ്, തെന്നൂർക്കോണം ബാബു, നെല്ലിമൂട് പ്രഭാകരൻ, രാജേഷ് പട്ടം, പുല്ലുവിള ജോയി, പ്രശാന്ത് പനത്തുറ, കോട്ടുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുല്ലുവിള വിൻസെന്റ്, മേപ്പൂക്കട ബിനും, വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.