കിളിമാനൂർ:വിനോദ സഞ്ചാര കേന്ദ്രമായ കടലുകാണിപാറ കാണാനെത്തിയവരെ ആക്രമിച്ച പ്രതികൾ അറസ്റ്റിലായി.താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21ൽ അനു.എസ് (25),ഉമേഷ്ഭവനിൽ ഉമേഷ് (25,കമല ഭവനിൽ സന്ദീപ് (25)എന്നിവരാണ് പിടിയിലായത്.കടലു കാണിപ്പാറ കാണാനെത്തിയ പാങ്ങോട് വാഴത്തോപ്പു പച്ച നിവാസികളായ യുവാക്കളെയാണ് ഇവർ സദാചാര പൊലീസ് ചമഞ്ഞു ആക്രമിച്ചത്.കിളിമാനൂർ ഐ.എസ്. എച്ച്.ഒ.എസ് സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ.വിജിത്ത് എ.നായർ,എ.എസ്.ഐ താഹിറുദീൻ,സി.പി.ഒ മാരായ ഷാജി,ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.