vaidya-parishodhana-

കല്ലമ്പലം:തിരുവനന്തപുരം റൂറൽ പൊലീസും വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും സംയുക്തമായി ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സൗജന്യ വൈദ്യ പരിശോധന നൽകുന്ന 'കാവലിന് ഒരു കാവൽ' പദ്ധതിക്ക് തുടക്കമായി.പള്ളിക്കൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നടന്ന സൗജന്യ വൈദ്യപരിശോധന ക്യാമ്പ് പള്ളിക്കൽ സി.ഐ പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.എസ്.ഐ ബാബു,റൈറ്റർ ബിനീഷ്, ജനമത്രി എ.എസ്.ഐ സുജിത്ത്,എ.എസ്.ഐ സമീർ, പൊലീസ് അസോസിയേഷൻ ബിനു, ഡോ. ജയകുമാർ, ഡോ.വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.