gr

നെയ്യാറ്റിൻകര: ഡോ.ജി.ആർ. പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച വേനലവധി ക്യാമ്പ് സുകൃതം 2022 സമാപിച്ചു. പത്തു ദിവസത്തെ ക്യാമ്പില്‍ എണ്‍പതിലേറെ കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പിന്റെ സമാപനസമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ കുട്ടികൾ തയാറാക്കിയ കയ്യെഴുത്തുമാസികയുടെ പ്രകാശനവും ലഘുവീഡിയോ, കളിമണ്‍ ശില്പ പ്രദര്‍ശനം എന്നിവയുടെ ഉദ്ഘാടനവും എം.എൽ.എ നിര്‍വഹിച്ചു. മാധവി മന്ദിരം ലോക്‌സേവ ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആർ.എസ്. ഹരികുമാർ, പ്രിൻസിപ്പൽ ദിവ്യ. എസ്, അക്കാഡമിക് ഡയറക്ടർ ഗൗരിനായർ, ചീഫ് കോ- ഓർഡിനേറ്റർ ഡി. സുബി ഗ്ലാഡ്സ്റ്റൺ, എ.ഒ പെരുമാൾ പിള്ള, പി.ടി.എ പ്രസിഡന്റ് ശരത്, ക്യാമ്പ് കോ- ഓർഡിനേറ്റർ സുരേഷ് ബാബു, ക്യാമ്പ് ഡയറക്ടര്‍ ഗിരീഷ് പരുത്തിമഠം തുടങ്ങിയവർ പങ്കെടുത്തു.