kamal

വിക്രം കേരളത്തിൽ 480 ലധികം സ്ക്രീനിൽ

ത​മി​ഴ് ​സൂ​പ്പ​ർ​ ​താ​രം​ ​ക​മ​ൽ​ഹാ​സ​ൻ​ ​കൊ​ച്ചി​യി​ൽ​ ​എ​ത്തു​ന്നു.​ ​വി​ക്രം​ ​എ​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​ഈ​ ​മാ​സം​ ​അ​വ​സാ​നം​ ​ക​മ​ൽ​ഹാ​സ​ൻ​ ​കൊ​ച്ചി​യി​ൽ​ ​എ​ത്തും. തീ​യ​തി​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കും.​ ​
കൈ​തി​ ​എ​ന്ന​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വി​ക്ര​ത്തി​ൽ​ ​വി​ജ​യ് ​സേ​തു​പ​തി,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​എ​ന്നി​വ​രും​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട് .​
​ക​മ​ൽ​ഹാ​സ​ന്റെ​യും​ ​വി​ജ​യ് ​സേ​തു​പ​തി​യു​ടെ​യും​ ​ഒ​ത്തു​ച്ചേ​ര​ലി​ലൂ​ടെ​ ​വ​ൻ​ ​പ്ര​തീ​ക്ഷ​യാ​ണ് ​വി​ക്രം​ ​ന​ൽ​കു​ന്ന​ത്.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​ൻ​പ് ​വി​ക്രം​ ​എ​ന്ന​ ​പേ​രി​ൽ​ ​ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​യി​ ​ചി​ത്രം​ ​എ​ത്തി​യി​ട്ടു​ണ്ട്.​ഗ്യാംങ് സ്റ്റർ ക​ഥ​യാ​ണ് ​പു​തി​യ​ ​വി​ക്രം​ ​പ​റ​യു​ന്ന​ത്.​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​എ​ത്തു​ന്ന​ ​ക​മ​ൽ​ഹാ​സ​ൻ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ക​മ​ൽ​ഹാ​സ​ൻ​ ​,​വി​ജ​യ് ​സേ​തു​പ​തി​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ക​യാ​ണ്.​എ​ന്നാ​ൽ​ ​സൂ​പ്പ​ർ​ ​ഡീ​ല​ക്സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വി​ജ​യ് ​സേ​തു​പ​തി​യും​ ​ഫ​ഹ​ദ് ​ഫാ​സി​ലും​ ​ഒ​ന്നി​ച്ചി​ട്ടു​ണ്ട്.ഷി​ബു​ ​ത​മ്മീ​ൻ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റി​യ​ ​ഷി​ബു​വി​ന്റെ​ ​എ​ച്ച് ​ആ​ർ​ ​പി​ക് ​ചേ​ഴ് ​സാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ക്രം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​കേ​ര​ള​ത്തി​ൽ​ 480​ല​ധി​കം​ ​സ്ക്രീ​നി​ൽ​ ​ജൂൺ 3​ന് ​വി​ക്രം​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​
ക​മ​ൽ​ഹാ​സ​ന്റെ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​രാ​ജ്‌​‌​ക​മ​ൽ​ ​ഫി​ലിം​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലാ​ണ് ​നി​ർ​മ്മാ​ണം.