
നെയ്യാറ്റിൻകര: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ പദ്മശ്രീ നെയ്യാറ്റിൻകര വാസുദേവന് ജന്മനാടായ നെയ്യാറ്റിൻകരയിൽ ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.കെ.രാജമോഹൻ പറഞ്ഞു. ഫ്രാനിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ജെ.ബി.എസിൽ സംഘടിപ്പിച്ച നെയ്യാറ്റിൻകര വാസുദേവൻ ശാസ്ത്രീയ സംഗീതമത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദ്ദേഹം.ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, നഗരസഭാ കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, ഗ്രാമം പ്രവീൺ, സംഗീത അദ്ധ്യാപകരായ പ്രൊഫ. വെൺപകൽ സുരേന്ദ്രൻ, മീനാംബിക ടീച്ചർ, തലയൽ പ്രകാശ് എന്നിവർ പങ്കെടുത്തു.
ശാസ്ത്രീയ സംഗീത മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ശ്രുതി മേനോൻ (ആറയൂർ),ആത്മേയ എസ്.എ (നെയ്യാറ്റിൻകര ), ധ്വനി എ.എസ് ( തൊഴുക്കൽ), യു.പി വിഭാഗത്തിൽ ദേവിക ആർ.വി ( ചെങ്കൽ), ദേവഗായത്രി (എസ്.പി സ്ക്കൂൾ ), വൈഭവ് വി.ആർ (പാറശാല), എന്നിവരും എച്ച്.എസ് വിഭാഗത്തിൽ
അഭിഷേക് എ.എസ് (തിരുപുറം), അനന്തു എ.എസ് (കവളാകുളം), ശിവദർശൻ എസ്.ഡി (എസ്.പി സ്കൂൾ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 10ന് നടക്കുന്ന നെയ്യാറ്റിൻകര വാസുദേവൻ അനുസ്മരണ സമ്മേളനത്തിൽ വച്ച് വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.