തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളുൾപ്പെട്ട എൽ.ഐ.സി തിരുവനന്തപുരം ഡിവിഷന്റെ സീനിയർ ഡിവിഷണൽ മാനേജരായി എസ്.പ്രേംകുമാർ ചുമതലയേറ്റു. ചിറയിൻകീഴ് സ്വദേശിയായ പ്രേംകുമാർ, നിലവിൽ എൽ.ഐ.സിയുടെ മാർക്കറ്റിംഗ് മാനേജരാണ്. എൽ.ഐ.സിയുടെ വിവിധ ഡിവിഷനുകളിലും ഗൾഫ് രാജ്യങ്ങളിലെ എൽ.ഐ.സി ഇന്റർനാഷണൽ ഓഫീസുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ബ്രാഞ്ച് ചീഫ് മാനേജർ സി.വി.ഹരിപ്രസാദാണ് തിരുവനന്തപുരം ഡിവിഷന്റെ പുതിയ മാർക്കറ്റിംഗ് മാനേജർ.