chatta

നെയ്യാറ്റിൻകര:താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 98 മത് സമാധിദിനാചരണം താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ്. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി വി. ഷാബു,പ്രതിനിധി സഭ മെമ്പർമാരായ ഡി.വേണുഗോപാൽ,വി.നാരായണൻ കുട്ടി,യൂണിയൻ ഭരണസമിതി അംഗങ്ങളായ മധുകുമാർ, എ.വി സുഭിലാൽ, വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ,സെക്രട്ടറി ശ്രീലേഖ എന്നിവർ നേതൃത്വം നൽകി.

നെയ്യാറ്റിൻകര ടൗൺ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചട്ടമ്പിസ്വാമി സമാധിദിനാചരണത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. കരയോഗം പ്രസിഡന്റ് അഡ്വ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ജി.ഗോപീകൃഷ്ണൻ നായർ, ഭാരവാഹികളായ വി. മോഹനകുമാർ, എം.സുകുമാരൻ നായർ, ഡി. അനിൽകുമാർ, ജി. പരമേശ്വരൻ നായർ, കെ.എസ് ജയചന്ദ്രൻ നായർ, രൻജിത് വി, എസ്.കെ ജയകുമാർ, പി. വിജയകുമാർ, ടി.ആർ. ഗോപീകൃഷ്ണൻ, എം.വി ജയരാജ് , വസന്തകുമാരി, കെ.വി ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.

ചട്ടമ്പി സ്വാമി ചാറ്റിറ്റബിൾ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണത്തിൽ നഗരസഭ ചെയർമാൻ പി.കെ. രാജമോഹൻ ഭദ്രദീപം തെളിച്ചു. മിഷൻ സംസ്ഥാന ചെയർമാൻ അഡ്വ.ഇരുമ്പിൽ വിജയൻ, ശബരിനാഥ് രാധാകൃഷ്ണൻ,തിരുമംഗലം സന്തോഷ്, ആലുംമൂട് വാർഡ് കൗൺസിലർ മഞ്ചന്തല സുരേഷ് എന്നിവർ പങ്കെടുത്തു.