തിരുവനന്തപുരം:കരമന കുഞ്ചാലുംമൂട് ശാസ്ത്രീനഗർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരമന ജനമൈത്രി പൊലീസിന്റെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സൗഹൃദ കൂട്ടായ്മ ഫോർട്ട് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷ്ണർ എസ്.ഷാജി ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ഒ ബി. അനീഷ് അദ്ധ്യനായ യോഗത്തിൽ സി.ആർ. ഒ രാധാകൃഷ്ണൻ,കരമന വാർഡ് കൗൺസിലർ ജി.എസ് മഞ്ചു, എസ്.ഐ എസ്. സിന്ധു,എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽകുമാർ,കോ -ഓർഡിനേറ്റർ തമലം എസ്. ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.