cong

നെയ്യാറ്റിൻകര:ഓഖി ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കും പ്രളയദുരന്തമുണ്ടായവർക്കും പുനരധിവാസം സാദ്ധ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പാലോട് രവി പറഞ്ഞു.അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള വാർഡ് ഉപതിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തുടർന്ന് സ്ഥാനാർത്ഥി അരുൺലാലിന് ഷാൾ അണിയിച്ചു.മണ്ഡലം പ്രസിഡന്റ് സത്യകുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,അയിര സുരേന്ദ്രൻ , വെൺപകൽ അവനീന്ദ്രകുമാർ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,ജോസ് ഫ്രാങ്ക്ലിൻ,വിനോദ്സെൻ,ആർ. അജയകുമാർ,സി.കെ.വത്സലകുമാർ,വിനോദ് കോട്ടുകാൽ,ശ്രീധരൻ നായർ,എൻ.ശൈലേന്ദ്രകുമാർ , പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.