
പാറശാല: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കാരോട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പുഴ നടത്തം പരിപാടിയുടെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ആഗ്നസ്, ചെയർപേഴ്‌സൺമാരായ സലീല, അജിത, പഞ്ചായത്ത് അംഗങ്ങളായ പൊഴിയൂർ വിജയൻ, അഡ്വ. എഡ്വിൻ സാം, എയ്ഞ്ചൽ കുമാരി, ബിന്ദു റോബിൻസൺ, സൂസിമോൾ, ജാസ്മിൻ പ്രഭ, ശോഭന ബൈജു, ശാലിനി സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ ബ്യൂല, ഹരിതസേന അംഗങ്ങൾ, ആശാ പ്രവർത്തകർ, വാർഡുതല വോളന്റിയർമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.