
ആര്യനാട്:എ.ഐ.ടി.യു.സി അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ മേയ് ദിനാഘോഷം വിപുലമായി നടത്തി.മണ്ഡലം കേന്ദ്രമായ ആര്യനാട് സി.പി.ഐ ഓഫീസിന് മുന്നിൽ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് പതാക ഉയർത്തി.എ.ഐ.ടി.യു.സി അരുവിക്കര മണ്ഡലം സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ ഉഴമലയ്ക്കലിലും , മണ്ഡലം പ്രസിഡന്റ് പുറി ത്തിപ്പാറ സജീവ് പറണ്ടോട്ടും,ഈഞ്ചപ്പുരി സന്തു - കാഞ്ഞിരം മൂട് ജംഗ്ഷനിലും,വെള്ളനാട് സതീശൻ കണ്ണം പള്ളിയിലും,അരുവിക്കര വിജയൻ നായർ അരുവിക്കരയിലും , രാജീവ് പൂവച്ചൽ അമ്പലനടയിലും,ജി.രാമചന്ദ്രൻ കീഴ്പാലൂരും , എസ്.എ.റഹീം അഴിക്കോടും,പൂവച്ചൽ ഷാജി ഉണ്ടാപ്പാറയിലും മധു.സി .വര്യാർ പട്ടകുളത്തും,വിനോദ് കടയറ കുറ്റിച്ചലിലും, കെ. വിജയകുമാർ പള്ളിവേട്ടയിലും,ഇറവൂർ പ്രവീൺ -ആര്യനാട് പോസ്റ്റോഫീസ് ജംഗ്ഷനിലും,ഉഴമലയ്ക്കൽ സുനിൽ കുമാർ- അയ്യപ്പൻ കുഴിയിലും,കല്ലാർ അജിൽ വിതുരയിലും,ഐത്തി അശോകൻ വലിയ കലുങ്കിലും മെയ്ദിന പതാകയുയർത്തി.